Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Punalur-Valakode

Kollam

പു​ന​ലൂ​ർ വാ​ള​ക്കോ​ട് ഭാ​ഗത്തെ കുഴി യാത്രക്കാർക്ക് ഭീഷണിയാകുന്നു

പു​ന​ലൂ​ർ: കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ൽ പു​ന​ലൂ​ർ വാ​ള​ക്കോ​ട് കാ​ൽ​ന​ട-​വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കു ഭീ​ഷ​ണി​യാ​യി റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ലെ പാ​താ​ള​ക്കു​ഴി.

പാ​ല​ത്തി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്താ​യി മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് രൂ​പ​പ്പെ​ട്ട ഈ ​വ​ലി​യ കു​ഴി​യി​ൽ ഇ​പ്പോ​ൾ മ​ഴ​വെ​ള്ളം നി​റ​ഞ്ഞ​തു യാ​ത്ര​ക്കാ​രെ അ​പ​ക​ട​ത്തി​ലാ​ക്കു​ക​യാ​ണ്. അ​ടി​ക്ക​ടി കു​ഴി രൂ​പ​പ്പെ​ടു​ന്ന ഇ​വി​ടെ മ​ഴ​ക്കാ​ല​ത്ത് വാ​ഹ​ന​യാ​ത്ര വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ്.

ആ​ഴ​ത്തി​ലു​ള്ള ഈ ​കു​ഴി രാ​ത്രി​കാ​ല​ത്ത് ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു.​കു​ഴി രൂ​പ​പ്പെ​ടു​മ്പോ​ഴൊ​ക്കെ താ​ത്‌​കാ​ലി​ക അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​ത​ല്ലാ​തെ സ്ഥി​രം പ​രി​ഹാ​ര​മി​ല്ല. സ്കൂ​ളി​നോ​ടു ചേ​ർ​ന്ന ഈ ​പാ​ല​ത്തി​ലൂ​ടെ ഭ​യ​പ്പാ​ടോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ മ​റു​ക​ര ക​ട​ക്കു​ന്ന​ത്.

ദേ​ശീ​യ​പാ​ത​യി​ൽ ഇ​നി​യും പു​ന​രു​ദ്ധ​രി​ക്കാ​ത്ത, കേ​ര​ള​ത്തി​ലെ ഏ​ക മേ​ൽ​പ്പാ​ല​മാ​ണി​ത്. ഇ​വി​ടെ സ​മാ​ന്ത​ര​പാ​ലം നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി ത​യാ​റാ​കു​ന്ന​തേ​യു​ള്ളൂ. നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള​തും ക​ഷ്ടി​ച്ച് അ​ഞ്ച​ര​മീ​റ്റ​ർ വീ​തി​യു​ള്ള​തു​മാ​യ ഈ ​പാ​ലം ദേ​ശീ​യ​പാ​ത​യി​ലെ​ത​ന്നെ ഏ​റ്റ​വും വീ​തി​കു​റ​ഞ്ഞ പാ​ല​മാ​ണ്. ഒ​റ്റ​വ​രി ഗ​താ​ഗ​ത​മാ​ണ് ഇ​പ്പോ​ഴും ഈ ​പാ​ല​ത്തി​ൽ. ഒ​രു​വ​ശ​ത്തു​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കും​വ​രെ മ​റു​വ​ശ​ത്തെ വാ​ഹ​ന​ങ്ങ​ൾ കാ​ത്തു​കി​ട​ക്ക​ണം.

ച​ര​ക്കു​മാ​യി അ​ന്തർസം​സ്ഥാ​ന വാ​ഹ​ന​ങ്ങ​ൾ നി​ര​ന്ത​രം ക​ട​ന്നു​പോ​കു​ന്ന ഈ ​പാ​ത​യി​ൽ പാ​ല​ത്തി​ലെ കു​ഴി നി​ക​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ മാ​സ​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്‌. എ​ന്നാ​ൽ മ​ഴ തു​ട​ങ്ങി സ്ഥി​തി രൂ​ക്ഷ​മാ​യി​ട്ടും ദേ​ശീ​യ​പാ​ത​വി​ഭാ​ഗം ഇ​തി​ന് ന​ട​പ​ടി എ​ടു​ത്തി​ട്ടി​ല്ല.താ​ത്കാലി​ക​മാ​യി കു​ഴി​യ​ട​ച്ച് പ്ര​ശ്നം പ​രി​ഹ​രി​യ്ക്കാ​നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ ശ്ര​മി​ക്കു​ന്ന​ത്. ഇ​പ്പോ​ഴും ഇ​തു ത​ന്നെ ആ​വ​ർ​ത്തി​ച്ചു.

 

Latest News

Corehub Up